
ആലപ്പുഴ: സ്വന്തം നിയോജക മണ്ഡലത്തിൽ എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ നിർദേശം നൽകി മന്ത്രി എം ലിജു. കായംകുളം മണ്ഡലത്തിലെ പരിപാടികളിൽ പൊലീസ് സുരക്ഷ വേണ്ടെന്നാണ് മന്ത്രിയുടെ നിർദേശം. എന്തെങ്കിലും ഉണ്ടെങ്കിൽ താൻ നോക്കിക്കൊള്ളാം എന്ന് മന്ത്രി പൊലീസിനെ അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മന്ത്രിക്കുനേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആലപ്പുഴ നഗരസഭയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്തുമ്പോഴായിരുന്നു ബിജെപിയുടെ പ്രതിഷേധം. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കായംകുളത്തും മന്ത്രിക്കുനേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam