
കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഒരു കാരണവശാലും തൃപ്‌തി ദേശായിയെപ്പോലുള്ള അവിശ്വാസികളായ ഒരു ആക്ടിവിസ്റ്റുകളെയും ശബരിമലയിൽ പ്രവേശിപ്പിക്കില്ല. തൃപ്തി ദേശായിയെ തിരിച്ചയക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകൾക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തർ തടയും. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിശ്വാസികളെ നേരിടാൻ ആയിരക്കണക്കിന് പൊലീസുകാരെയാണ് ശബരിമലയിൽ സർക്കാർ നിയോഗിച്ചിരിക്കുന്നത്. എന്നാൽ എന്തും നേരിടാൻ തയ്യാറായി തന്നെയാണ് ഭക്തർ മല ചവിട്ടുന്നത്. എന്തും സഹിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇത് ഭക്തരുടെ വികാരമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. തൃപ്‌തി ദേശായിയെ തിരിച്ചയയ്‌ക്കാൻ സർക്കാർ തയ്യാറാകണം. പിണറായി വിജയൻ തന്‍റെ പിടിവാശി ഉപേക്ഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam