സ്വാമിയുടെ 'സിംഹാസനം' മാറ്റിയത് എന്തിന് മന്ത്രി വിശദീകരിക്കുന്നു

By Web DeskFirst Published Jun 13, 2017, 6:44 PM IST
Highlights

തിരുവനന്തപുരം:  പൊതുപരിപാടിയില്‍ മഠാധിപതിക്ക് പ്രത്യേകമായി സജ്ജീകരിച്ച സിംഹാസനം എംഎല്‍എയുടെ സഹായത്തോടെ പങ്കെടുക്കാനെത്തിയ മന്ത്രി എടുത്തുമാറ്റി. പടിഞ്ഞാറെക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടനത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് ഒരുക്കിയ സിംഹാസനമാണ് എടുത്തെറിഞ്ഞത്.

സിംഹാസനം എടുത്തുമാറ്റി പകരം കസേരയിടുകയും ചെയ്തു. ഒടുവില്‍ മഠാധിപതിക്ക് പകരം കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ സ്റ്റേജില്‍ കയറാതെ ഒരൊറ്റ പോക്കങ്ങുപോവുകയും ചെയ്തു. മന്ത്രിമാരും തന്ത്രിമാരും പങ്കെടുക്കേണ്ട ചടങ്ങില്‍ സംഘാടകര്‍ വേദിയില്‍ സ്വാമിക്കായി 'സിംഹാസനം' ഒരുക്കിയിട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. 

പതിവിന് വിപരീതമായി വേദിയില്‍ സിംഹാസനം കണ്ട മന്ത്രി ഇതെന്തിനെന്ന് ചോദിച്ചു. മഠാധിപതിക്കായി ഒരുക്കിയതാണെന്ന് സംഘാടകര്‍ മറുപടി പറയുകയും ചെയ്തു. പിന്നെ മറ്റൊന്നും ചിന്തിക്കാതെ സിംഹാസനം കയ്യോടെ മന്ത്രി വേദിയില്‍ നിന്ന് മാറ്റാന്‍ തുടങ്ങി. സഹായത്തിന് എംഎല്‍എ വിഎസ് ശിവകുമാറിനെ കൂടെ കൂട്ടി. 

ഇതിനെക്കുറിച്ച് മന്ത്രി ഫേസ്ബുക്കിലിട്ട പോസ്റ്റ്

ഇതിനോടൊപ്പം തന്നെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണത്തെ രാജഗോപാലിനെയും കുമ്മനത്തെയും വേദിയിലിരുത്തി ദേവസ്വം മന്ത്രി  പൊളിക്കുകയും ചെയ്തു.

ഇതിന്‍റെ വീഡിയോ കാണാം

click me!