പ്രളയബാധിത വിനോദസഞ്ചാര മേഖലകളിലുള്ളവർക്ക് ടൂറിസത്തിലൂടെ തൊഴിൽ അവസരം; പദ്ധതിയുമായി സംസ്ഥാന സർക്കാർ

Published : Sep 29, 2018, 08:42 AM ISTUpdated : Sep 29, 2018, 08:50 AM IST
പ്രളയബാധിത വിനോദസഞ്ചാര മേഖലകളിലുള്ളവർക്ക് ടൂറിസത്തിലൂടെ തൊഴിൽ അവസരം; പദ്ധതിയുമായി സംസ്ഥാന സർക്കാർ

Synopsis

 പ്രളയബാധിത വിനോദസഞ്ചാര മേഖലകളിലുള്ളവർക്ക് ടൂറിസം വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച സാധ്യതകൾ ആരായാൻ സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്ധപുരം: പ്രളയബാധിത വിനോദസഞ്ചാര മേഖലകളിലുള്ളവർക്ക് ടൂറിസം വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച സാധ്യതകൾ ആരായാൻ സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിനായിരിക്കും പ്രദേശ വാസികളുടെ സര്‍വേ നടത്താനുള്ള ചുമതല. പ്രളയത്തിൽ എല്ലാം നഷ്ടമായവർക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനുള്ള സാധ്യതകൾ സർവേയിലൂടെ തേടും. ജനങ്ങളുടെ നൈപുണ്യം കണ്ടെത്തിയ ശേഷം ആവശ്യമായ പരിശീലനം നൽകും.ഇത്തരത്തിൽ ടൂറിസം മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയ്ക്കായി 700 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.മലബാറി ന്‍റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള റിവർ ക്രൂയിസ് പദ്ധതിയ്ക്ക് പുറമെ കൂടുതൽ പദ്ധതികള്‍ നടപ്പാക്കും.പരിസ്ഥിതിയെ പോറലേൽപ്പിക്കാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം അനുമതി നൽകുന്ന ചട്ടം കൊണ്ടു വരാൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ വലിയ ടൂറിസം മേളയായ ട്രാവൽ മാർട്ടിലൂടെ വലിയ വ്യാപാരം മുന്നേറ്റം നേടാൻ സംസ്ഥാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രളയശേഷമെത്തിയ ആദ്യ മേളയ്ക്ക് മികച്ച പ്രതികരണമായി ലഭിക്കുന്നത്.66 രാജ്യങ്ങളിൽ നിന്നുള്ള സംരഭകർ പങ്കെടുക്കുന്ന പരിപാടിയ്ക്ക് ഞായറാഴ്ച സമാപനമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ