കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്‍റെ അംശം സ്ഥിരീകരിച്ചു

Published : May 29, 2016, 06:29 AM ISTUpdated : Oct 05, 2018, 01:48 AM IST
കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്‍റെ അംശം സ്ഥിരീകരിച്ചു

Synopsis

കലാഭവന്‍മണിയുടെ ശരീരത്തിനുള്ളില്‍ മെഥനോളിന്‍റെയും കീടനാശിനിയായ ക്ലോര്‍പൈഫോസിന്‍റെയും അംശം കാക്കാനാട് ഫൊറന്‍സിക് ലാബില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കലാഭവന്‍ മണിയുടെ ചികിത്സിച്ച അമൃത ആശുപത്രിയിലെ പരിശോധനയില്‍ മെതനാളിന്റെ അംശവും സ്ഥിരീകരിച്ചിരുന്നു. വൈരുധ്യമുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഹൈദ്രബാദ് കേന്ദ്ര ഫോറന്‍സിക് ബാലില്‍ ആനന്താരവയവങ്ങള്‍ പരിശോധനക്ക് അയച്ചത്. മീഥൈല്‍ ആല്‍ക്കളിന്റെ അംശം കേന്ദ്രഫൊറന്‍സിക് ലാബില്‍ സ്ഥിരീകരിച്ചു.  

എന്നാല്‍ അപകടകരമായ അളവില്‍ വിഷാശം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സംഘവുമായി കൂടിയലോചിച്ചാല്‍ മാത്രമേ ഒരു നിഗമനത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളീവെന്ന് പൊലീസ് പറഞ്ഞു. കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ ഗസ്റ്റ് ഹൗസില്‍ കണ്ടെത്തുന്നതിന് മുന്‍പ് അവിടെ മദ്യസല്‍ക്കാരം നടന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

വാറ്റ് ചാരായവും എത്തിയിരുന്നതായി കണ്ടെത്തി. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തവരെയും ചാരയം എത്തിയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ഇവരുടെ മൊഴി രേഖപ്പെടുത്തും. മണിയുടെ കൊലപാതകമാണെന്ന് സംശയം ബലപ്പെടുകയാണെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ടിനായി കാത്തിരുന്നതിനാല്‍ ഒരു മാസത്തോളം അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഉണ്ണിരാജ എറണാകളം റൂറല്‍ എസ്പിയായ ചുമതലയേല്‍ക്കുകയും ജിഷ വധക്കേസിന്‍റെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തേണ്ട കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല