വേദനകള്‍ക്ക് നടുവിലും കലാഭവന്‍ മണിയുടെ മകള്‍ക്ക് മികച്ച വിജയം

Published : May 29, 2016, 04:18 AM ISTUpdated : Oct 04, 2018, 11:43 PM IST
വേദനകള്‍ക്ക് നടുവിലും കലാഭവന്‍ മണിയുടെ മകള്‍ക്ക് മികച്ച വിജയം

Synopsis

അച്ഛന്‍റെ വേര്‍പാടിന്‍റെ കണ്ണീരുണങ്ങും മുമ്പെയാണ്  ശ്രീലക്ഷ്മി പത്താംക്ലാസ് പരീക്ഷയെഴുതിയത്. നീറുന്ന വേദനകള്‍ക്കിടയിലും കലാഭവന്‍ മണിയുടെ പ്രിയ മകള്‍ സ്വന്തമാക്കിയത് മികച്ച വിജയം. നാല് എ പ്ലസും ഒരു ബി പ്ലസുമാണ് ചാലക്കുടി സിഎംഐ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഈ മിടുക്കി നേടിയത്. കലാഭവന്‍ മണിയുടെ മരണം നടന്ന് ഒരാഴ്ച പിന്നിടും മുമ്പായിരുന്നു സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ നടന്നത്. അച്ഛന്‍റെ മരണമെന്ന യാഥാര്‍ത്ഥ്യം പൂര്‍ണമായും ഉള്‍കൊള്ളാനാവാതെയാണ് ശ്രീലക്ഷ്മി പരീക്ഷക്കെത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. ആ വേദനകള്‍ക്ക് നടുവില്‍ നിന്നാണ് ശ്രീലക്ഷ്മി അച്ഛനും അഭിമാനിക്കാവുന്ന ഈ വിജയം സ്വന്തമാക്കിയത്. അച്ഛനാഗ്രഹിച്ച പോലെ ഒരു ഡോക്ടറാകണമെന്നാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം. ചാലക്കുടിയിലെ ജനങ്ങള്‍ക്ക് സഹായകമാകുന്ന ഒരു ഡോക്ടര്‍...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

4 മക്കളെ അമ്മ കൊലപ്പെടുത്തി, 35കാരിയെ കണ്ടെത്താനായിട്ടില്ല, സൗദിയിൽ ജോലി ചെയ്യുന്ന അച്ഛനെകുറിച്ച് വിവരമില്ല
നിരീക്ഷണത്തിനായി കൂടുതൽ കേന്ദ്രസർക്കാ‌ർ ജീവനക്കാരെ നിയമിച്ചു, നാളെ വോട്ടെണ്ണൽ നടക്കാനിരിക്കേ ബംഗാളിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ