നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു.
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു. ദക്ഷിണ റെയിൽവേയാണ് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്. ബെംഗളൂരു – തിരുവനന്തപുരം (ഒക്ടോബർ 16, വ്യാഴം) വൈകിട്ട് 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. തിരുവനന്തപുരം –ബെംഗളൂരു (മടക്കയാത്ര): ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബെംഗളൂരുവിൽ എത്തിച്ചേരും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പൂജാവെക്കേഷൻ പ്രമാണിച്ച് നാട്ടിലേക്ക് വരുന്ന മലയാളി യാത്രക്കാർക്കും ഐ.ടി ജീവനക്കാർക്കും ഏറെ ആശ്വാസകരമാകുന്നതാണ് പ്രത്യേക സർവീസ്.


