
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ വി നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകപോലും ചെയ്യാതിരുന്ന നാരായണസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് തീരുമാനിക്കുകയായിരുന്നു.
പുതുച്ചേരി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എ നമശിവായം, മുന്‍ മുഖ്യമന്ത്രി വി വൈത്തിലിംഗം എന്നിവര്‍ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടിരുന്നു. തീരുമാനത്തിനെതിരെ നമശിവായത്തിന്റെയും വൈത്തിലിംഗത്തിന്റെയും അനുയായികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിഷേധം ചെറിയ തോതില്‍ അക്രമാസക്തമായി. പുതുച്ചേരിയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ ചെരുപ്പ് , വി.നാരായണസ്വാമി കയ്യില്‍പിടിച്ച് നടന്നത് വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam