
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഡോ.സുമേഷാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മരണത്തിന് കാരണം ഡോ.സുമേഷ് സെഡേഷന്‍ നല്‍കിയതാണെന്ന് താന്‍ പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അത് തന്റെ അഭിപ്രായമല്ലെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ആര്‍എല്‍വി രാമകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ഒരു സ്വകാര്യ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് വന്ന ഒരു ന്യൂസ് കാണാനിടയായി.ഇത് ശരിയായ വാര്‍ത്തയല്ല. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത അന്നു മുതല്‍ യാതൊരു പത്രമാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല'. സോഷ്യല്‍ മീഡിയായിലൂടെയുള്ള ഇത്തരം പരാമര്‍ശങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല; ദയവായി ഇത് ഒരു അറിയിപ്പായി കരുതണം.സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നതു വരെ യാതൊരു അഭിപ്രായ പ്രകടനത്തിന് പ്രസക്തിയില്ല.
കരള്‍ രോഗമുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ലാത്തതാണ്. അത് ഡോക്ടര്‍ സുമേഷിന് വളരെ വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും തന്റെ ചേട്ടന് സഡേഷന്‍ നല്‍കുകയായിരുന്നുവെന്നും രാമകൃഷ്ണന്‍ ആരോപിച്ചതായിട്ടാണ് വാര്‍ത്തകള്‍ വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam