
കോഴിക്കോട്: സാമൂഹ്യ പ്രവർത്തകന്‍ ടി.എൻ.ജോയി (നജ്മൽ ബാബു)വിന്‍റെ മൃതദേഹം അന്ത്യാഭിലാഷം പൂർത്തിയാക്കാതെ സംസ്കരിച്ച നടപടിയിൽ പ്രതിഷേധിച്ച് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. താൻ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
ഇന്ന് ഇന്ത്യയിൽ മുസ്ലിമാവുകയെന്നത് വിപ്ലവപ്രവർത്തനമാണ്. ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ, മാഹാത്മ്യം കണ്ടിട്ടോ അല്ല. നജ്മൽ ബാബുവിന്‍റെ അനുഭവത്തിൽ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുന്നുവെന്നും മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്‍റെ കഴുത്ത് തയാറാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്‍റെ ആവശ്യകതയും സമരവുമാണെന്നും കമൽ കുറിച്ചു.
തർക്കത്തിനും സംഘർഷത്തിനും ഒടുവിൽ ജോയിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു. കൊടുങ്ങല്ലൂർ ശൃംഗപുരം വെസ്റ്റിൽ തറവാട്ട് വീട്ടുവളപ്പിൽ കർമങ്ങളൊന്നുമില്ലാതെ പൊലീസ് കാവലിൽ വൈകീട്ട് 5.30 ഒാടെ വീട്ടുകാരുടെ താൽപര്യ പ്രകാരമായിരുന്നു സംസ്കാരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam