
ചെന്നൈ: തമിഴ് സൂപ്പർ താരം കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുടെ ഈറോഡ്-കന്യാകുമാരി ജില്ലകളിലെ അടുത്ത യാത്ര തിരുപ്പൂരിലേക്ക്. സെപ്റ്റംബർ 20 നാണ് -മക്കൾ ഉടനാന പായണം എന്ന് പേരിട്ടിരിക്കുന്ന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടി അംഗങ്ങളുമായി ആശയവിനിമയം നടത്തുക എന്നതാണ് ഈ പര്യടനത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് കമൽഹാസൻ വെളിപ്പെടുത്തി. പൊള്ളാച്ചി, തിരുപ്പൂർ മേഖലകളിൽ നിന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ, ആവശ്യങ്ങൾ എന്നിവ അറിയിക്കാനുളള വേദിയൊരുക്കുന്നുണ്ട് ഈ യാത്ര.
സാധാരണ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ച് തമിഴ്നാട് രാഷ്ട്രീയത്തിന്റെ നഷ്ടപ്പട്ട യശസ്സ് വീണ്ടെടുക്കാനുള്ള പ്രവർത്തനത്തിലാണ് മക്കൾ നീതി മയ്യം പാർട്ടി. പാർട്ടിയുടെ പ്രഥമ പ്രത്യയശാസ്ത്രവും ഇത് തന്നെയാണ്. ജില്ലാ തലത്തിൽ പാർട്ടി അംഗങ്ങൾക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ട്. അതുപോലെ സെപ്റ്റംബർ 18, 19 തീയതികളിലായി ഇൻഷുറൻസ് പദ്ധതിയ്ക്കായി കോയമ്പത്തൂരിൽ വർക്ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തയ്ക്കാണ് പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam