പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ കമല്‍ഹാസന്‍റെ ട്വിറ്റര്‍ വീഡിയോ

Web Desk |  
Published : Apr 12, 2018, 11:22 AM ISTUpdated : Jun 08, 2018, 05:46 PM IST
പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ കമല്‍ഹാസന്‍റെ  ട്വിറ്റര്‍ വീഡിയോ

Synopsis

പ്രധാനമന്ത്രി ചെന്നൈയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കമല്‍ഹാസന്‍റെ ഓപ്പണ്‍ വീഡിയോ കാവേരി ബോര്‍ഡ് രൂപീകരികരണം സംബന്ധിച്ചാണ് വീഡിയോ

ചെന്നൈ: പ്രധാനമന്ത്രി ചെന്നൈയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കമല്‍ഹാസന്‍റെ ഓപ്പണ്‍ വീഡിയോ. കാവേരി ബോര്‍ഡ് രൂപീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കാരണമാണെന്ന് വീഡിയോയില്‍ അദ്ദേഹം ആരോപിക്കുന്നു.

നര്‍മ്മദാ ജലബോര്‍ഡ് രൂപീകരിച്ചതിനെപ്പറ്റി പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്ന വീഡിയോയില്‍  ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിനെക്കാള്‍ പ്രധാനം ജലമാണെന്നും കമല്‍ പറഞ്ഞുവയ്ക്കുന്നു. ജലം കര്‍ഷകരുടെ അവകാശമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കര്‍ണ്ണാടകയിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ഇടപെടുമെന്നും കമല്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

ഈ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതുമെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു