
കൊച്ചി: ശ്രീജിത്തിനെതിരെ മൊഴി നൽകാൻ സിപിഎം സമ്മർദ്ദമെന്ന് ആരോപണം. മൊഴി നൽകിയെന്ന് പറഞ്ഞ് വ്യാജ തെളിവുണ്ടാക്കാന്‍ സിപിഎം ശ്രമക്കുന്നുവെന്നും ശ്രീജിത്തിനെതിരെ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്ന പരമേശ്വരന്‍റെ മകന്‍റെ വെളിപ്പെടുത്തല്‍. സമ്മർദ്ദമുണ്ടെന്ന് മകൻ ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംഘർഷമുണ്ടായ സമയത്ത് അച്ഛൻ സ്ഥലത്തുണ്ടായിരുന്നില്ല. ആ സമയത്ത് ലോഡിങ് ജോലിയിലായിരുന്നു. മൊഴികൊടുത്തതിന് എന്ത് തെളിവാണ് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കണം. താന്‍ മൊഴികൊടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ അച്ഛന്‍ പാര്‍ട്ടി നേതാവ് വന്ന് സംസാരിച്ചരുന്നതിന് ശേഷം താന്‍ കണ്ടുവെന്നും, താന്‍ തന്നെയാണ് മൊഴി നല്‍കിയതെന്നുമാണ് ഞങ്ങളോട് പറയുന്നത്. ശ്രീജിത്ത് കേസില്‍ അച്ഛന്‍ മൊഴി നൽകിയത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ്. ശ്രീജിത്ത് അടക്കം ഉള്ളവരെ പ്രതി ആക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തി എന്നും ശരത് പറയുന്നു.
ശ്രീജിത്തടക്കമുള്ളവര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി പരമേശ്വരന്‍ മൊഴി നല്‍കിയെന്ന് പൊലീസ് പുറത്തുവിട്ട മൊഴിപ്പകര്‍പ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തള്ളി പരമേശ്വരന്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു പരമേശ്വരന്‍റെ പ്രതികരണം. താന്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പരമേശ്വരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam