ദിലീപിന് പിന്തുണയുമായി സംവിധായകൻ കമലും സിനിമാ പ്രവർത്തകരും

Published : Feb 22, 2017, 03:38 AM ISTUpdated : Oct 05, 2018, 03:25 AM IST
ദിലീപിന് പിന്തുണയുമായി സംവിധായകൻ കമലും സിനിമാ പ്രവർത്തകരും

Synopsis

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് മാധ്യമ വിചാരണ നേരിടുന്നുവെന്ന് സംവിധായകന്‍ കമൽ. കേസ് വഴി തിരിച്ച് വിടാനാണ് ശ്രമമെന്നും മാധ്യമങ്ങൾ സൂപ്പർ പൊലീസാകേണ്ടെന്നും കമല്‍ പറഞ്ഞു. പൾസർ സുനിയെ മാധ്യമങ്ങൾ വീരപുരുഷനായി ചിത്രീകരിക്കുകയാണെന്നും കമൽ കുറ്റപ്പെടുത്തി . കൊച്ചിയിൽ സ്ത്രീ സുരക്ഷയ്ക്കായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു കമല്‍.

സംഭവത്തിൽ ദിലീപിനെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത സംഘടനയും വ്യക്തമാക്കി.
കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് പിന്തുണയുമായി സിനിമലോകം രംഗത്തെത്തിയത്. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ചില സ്വർത്ഥ താത്പര്യക്കാർ ദീലീപിനെ വേട്ടയാടുകയാണ്. അവഹേളിക്കുന്ന വിധത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കളുടെയും വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്ക് ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു.

മകനായ സിദ്ധാർത്ഥ് ഭരതനും കേസിൽ ബന്ധമുണ്ടെന്ന വിധത്തിൽ പ്രചാരണം നടത്തുന്നത് അവഹേളനം മാത്രം ലക്ഷ്യമിട്ടാണെന്ന് കെപിഎസി ലളിതയും പ്രതികരിച്ചു. കൊച്ചിയിൽ സ്ത്രീ സുരക്ഷയ്ക്കായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു കെപിഎസി ലളിതയും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടൂർ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് ആരോപണത്തിലുറച്ച് പൊൻതാമരപ്പിള്ളി; സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കും
പാലാ തനിക്കൊപ്പം, കഴിഞ്ഞ തവണത്തേക്കാള്‍ 1000 വോട്ടെങ്കിലും കൂടുതൽ ഭൂരിപക്ഷം ഇത്തവണ ലഭിക്കും; മാണി സി കാപ്പൻ