അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ ഇന്ത്യൻ വംശജ

By Web TeamFirst Published Jan 21, 2019, 7:32 PM IST
Highlights

2020 ൽ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ ഇന്ത്യൻ വംശജ. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കമല ഹാരിസ്.

വാഷിംഗ്ടണ്‍: 2020 ലെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ മത്സരിക്കുമെന്ന് ഇന്ത്യൻ വംശജയായ കമല ഹാരിസ്. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയാകുമെന്നാണ് കമല ഹാരിസിന്‍റെ പ്രഖ്യാപനം. നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്റംഗമാണ് കമല. 

ട്രംപ് ഭരണത്തിന്‍റെ നീതികേടുകൾക്കെതിരെയുള്ള യുദ്ധം എന്നാണ് കമല തന്‍റെ സ്ഥാനാർത്ഥിത്വത്തെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കമല. ജമൈക്കൻ വംശജനാണ് കമലയുടെ അച്ഛൻ. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്‍റെ അമ്മ. മുന്‍പ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി രണ്ട് തവണ കമല പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതോടെ മത്സരരംഗത്തെ വനിതകളുടെ എണ്ണം മൂന്നായി.

 

click me!