
സാൻഫ്രാൻസിസ്ക്കോ: ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ നായക്കുട്ടി എന്നറിയപ്പെട്ടിരുന്ന ബൂ ഇനി ഓർമ്മ മാത്രം. തന്റെ പ്രിയ കൂട്ടുകാരി ബഡിയുടെ വിയോഗത്തിൽ മനംനൊന്താണ് ബൂ ലോകത്തോട് വിടപറഞ്ഞത്. ഫേസ്ബുക്കിൽ മാത്രം 16,281,115 16 ഫോളേവേഴ്സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ. പോമോറെനിയന്‍ വിഭാഗത്തിൽപ്പെടുന്ന ബൂവിന് 12 വയസുണ്ട്.
പെട്ടെന്നുള്ള ബഡിയുടെ മരണത്തിൽ ഹൃദയം തകർന്നാണ് ബൂ മരിച്ചത്. ബഡിയുടെ മരണത്തോടെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ബൂവിന് ഉണ്ടാാകാന്‍ തുടങ്ങി. ബഡിയുടെ വിയോഗത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അവന്റെ ഹൃദയം തകര്‍ന്നു പോയിരുന്നു. എന്നാലും ഒരു വര്‍ഷത്തോളം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ പിടിച്ചു നിന്നു. ഇപ്പോള്‍ അവന് പോകേണ്ട സമയമായിരിക്കുന്നു. സ്വര്‍ഗത്തില്‍ വച്ച് ബഡിയുമായി അവന്‍ കാണുന്ന നിമിഷം അവന് ഏറ്റവും സന്തോഷം പകരുന്ന ഒന്നാകും എന്ന് ഞങ്ങള്‍ കരുതുന്നുവെന്ന് ഫേസ്ബുക്കിലെ ‘ബൂ’വിന്റെ പേജില്‍ നായക്കുട്ടികളുടെ ഉടമസ്ഥര്‍ കുറിച്ചു. രാത്രി ഉറക്കത്തിലാണ് ബൂവിന്റെ മരണം സംഭവിച്ചതെന്നും കുറിപ്പിൽ പറയുന്നു.
സെപ്റ്റംബര്‍ 2017ലാണ് ബഡി യാത്രയാകുന്നത്. അന്ന് 14 വയസ്സായിരുന്ന ബഡിക്ക്. പതിനൊന്നു വര്‍ഷം ഒരുമിച്ചുണ്ടായിരുന്ന ഇരുവരുടേയും ചിത്രങ്ങൾ ഉടമസ്ഥർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. 2006ലാണ് ബൂ ഉടമസ്ഥർക്കൊപ്പം കൂടിയത്. അന്ന് മുതലാണ് ബൂവിന്റെ ചിത്രങ്ങൾ ഉടമസ്ഥർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങിയത്.
പാവക്കുട്ടി പോലെയിരിക്കുന്ന ബൂ പെട്ടെന്നായിരുന്നു ഇന്റർനെറ്റിലെ താരമായത്. ബൂവിന്റെ ക്യൂട്ട് ലുക്ക് ആണ് അവനെ ലോക പ്രശസ്തനും പ്രിയനുമാക്കിയത്. ബൂവിന്റെ ചിത്രങ്ങള്‍ അടങ്ങിയ ‘ബൂ: ദി ലൈഫ് ഓഫ് വേള്‍ഡ്സ് ക്യൂട്ടെസ്റ്റ് ഡോഗ്’ എന്ന പുസ്തകം 2011ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam