മാണി ആരുടെ കൂടെ പോകുമെന്ന് ആർക്കറിയാമെന്ന് കാനം രാജേന്ദ്രന്‍

Web Desk |  
Published : Mar 04, 2018, 03:04 PM ISTUpdated : Jun 08, 2018, 05:43 PM IST
മാണി ആരുടെ കൂടെ പോകുമെന്ന് ആർക്കറിയാമെന്ന് കാനം രാജേന്ദ്രന്‍

Synopsis

തന്‍റെ നിലപാടുകൾ വ്യക്തിപരമല്ല ചെറുത്ത് നിൽപ്പിന്‍റെ രാഷ്ട്രീയത്തിന് വേണ്ടി ശ്രമിക്കും

തിരുവനന്തപുരം: മുന്നണി വിപുലീകരണത്തെ കുറിച്ച് സിപിഐക്ക് മാത്രം പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണി ആരുടെ കൂടെ പോകുമെന്ന് ആർക്കറിയാമെന്ന് കാനം പരിഹസിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.

സംസ്ഥാന സമ്മേളനത്തില്‍ നടന്നത് ക്രിയാത്മക ചർച്ചയാണ്. സംഘടനാപരമായും രാഷ്ട്രീയമായും സിപിഐക്കകത്ത് ഐക്യമുണ്ട്. തന്‍റെ  നിലപാടുകൾ വ്യക്തിപരമല്ല,  പാർട്ടിയുടെ അഭിപ്രായമാണെന്നും കാനം പറഞ്ഞു.  ചുമതല നല്‍കുന്ന ഉത്തരവാദിത്തം വലുതാണ്.  ഇടത് പക്ഷത്തെ ശക്തിപ്പെടുത്താൻ സിപിഐക്ക് ബാധ്യതയുണ്ട്  . വിശാലമായ മതേതര ഇടത് പക്ഷ വേദിയാണ് സംഘപരിവാർ മുന്നേോറ്റത്തെ ചെറുക്കാൻ വേണ്ടത്.  ചെറുത്ത് നിൽപ്പിന്‍റെ രാഷ്ട്രീയത്തിന് വേണ്ടി ശ്രമിക്കുമെന്നും കാനം പറഞ്ഞു.

കൺട്രോൾ കമ്മീഷൻ റുപ്പോർട്ടിൽ അസ്വാഭാവികതയില്ല. പരാതി ഉള്ളവർക്ക് അത് പറയാൻ പാർട്ടിക്കകത്ത് മറ്റ് വേദികളുണ്ട്. വേണമെങ്കില്‍ കേന്ദ്ര കമ്മീഷനെ സമീപിക്കാമെന്നും കാനം പറഞ്ഞു. സർക്കാർ മെച്ചപ്പെടുകയാണ് വേണ്ടത്, പുനസംഘടനയല്ല. ഇടത് ഐക്യം പ്രകടന പത്രികയിലൂന്നിയാണുള്ളത്. അതിൽ വിട്ടുവീഴ്ച്ചക്കില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പവിത്രയെ കൊന്നത് സ്വന്തം അമ്മ തന്നെ! വാമനപുരത്തെ ഒന്നരവയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
'സാഗർ കവചം'; കേരള തീരത്തെ സുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന; അപ്രതീക്ഷിത ആക്രമണം നേരിടാൻ പരിശീലനം