
ദില്ലി: മുപ്പതാമത്തെ വയസ്സിലും എന്തിന് കനയ്യ കുമാര്‍ വിദ്യാഭ്യാസം തുടരുന്നുവെന്ന ബി.ജെ.പി.യുടെ ചോദ്യത്തിന് ശക്തമായി മറുപടിനല്‍കി കനയ്യ കുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി 35 മത്തെ വയസ്സിലാണ് എം. എ. ചെയ്തതെന്ന് മറന്നുകൊണ്ടാണ് തനിക്കെതിരെ ബി.ജെ.പി. ആരോപണമുന്നയ്ക്കുന്നതെന്ന് കനയ്യ പറഞ്ഞു. ദില്ലി ജവഹര്‍ലാല്‍ നെഹ്റു കോളേജിലെ (ജെ.എന്‍.യു.) ഗവേഷണ വിദ്യാര്‍ത്ഥിയാണ് കനയ്യ. മുബൈയില്‍ ഇന്ത്യ ടൂഡെ സംഘടിപ്പിച്ച കോണ്‍ക്ലവില്‍ "ഫ്യൂച്ചര്‍ ഓഫ് ഐഡന്‍റിറ്റി പൊളിറ്റിക്സ്" എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലായിരുന്നു കനയ്യയുടെ പ്രതികരണം.
ജെ.എന്‍.യു. സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ പ്രസിഡന്‍റായ കനയ്യ കുമാര്‍ അഫ്സല്‍ ഗുരു വിഷയത്തില്‍ 2016 ഫെബ്രുവരിയില്‍ റാലിയ്ക്ക് നേതൃത്വ നല്‍കിയിതിനെ തുടര്‍ന്ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കനയ്യയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്ത് വലിയ സമരപരമ്പര തന്നെ നടന്നിരുന്നു. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്‍റെ നോതാവാണ് കനയ്യ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam