കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന് കാരണം അനധികൃത നിർമ്മാണം

Published : Nov 01, 2018, 09:10 AM IST
കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന് കാരണം അനധികൃത നിർമ്മാണം

Synopsis

ശക്തമായ മഴ,പാറകളുടെ ബലക്ഷയം,പാറകൾക്കിടയിലെ കളിമണ്ണിന്റെ സാന്നിധ്യം എന്നിവയ്ക്കൊപ്പം അനധികൃത നിർമ്മാണപ്രവർത്തികൾകൂടിയായപ്പോൾ ദുരന്തം ഇരട്ടിയായി.കുന്നിൻചരിവിൽ റോഡ് നിർമ്മാണം,അശാസ്ത്രീയമായ ഭൂനവീകരണം,സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തൽ എന്നിവയാണ് കരിഞ്ചോലമലയിൽ നടന്നത്

കോഴിക്കോട്: 14 പേരുടെ മരണത്തിന് ഇടയാക്കിയ കോഴിക്കോട് കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന് കാരണം അനധികൃത നിർമ്മാണപ്രവർത്തികളെന്ന് അന്വേഷണസമിതിയുടെ അന്തിമറിപ്പോർട്ട്.മലമുകളിൽ അനധികൃത തടയണയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ലെന്ന് പറയുന്ന റിപ്പോ‍ർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശ ഇല്ല.അന്വേഷണറിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ശക്തമായ മഴ,പാറകളുടെ ബലക്ഷയം,പാറകൾക്കിടയിലെ കളിമണ്ണിന്റെ സാന്നിധ്യം എന്നിവയ്ക്കൊപ്പം അനധികൃത നിർമ്മാണപ്രവർത്തികൾകൂടിയായപ്പോൾ ദുരന്തം ഇരട്ടിയായി.കുന്നിൻചരിവിൽ റോഡ് നിർമ്മാണം,അശാസ്ത്രീയമായ ഭൂനവീകരണം,സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തൽ എന്നിവയാണ് കരിഞ്ചോലമലയിൽ നടന്നത്.മലമുകളിൽ അനധികൃത തടയണ ഉണ്ടായിരുന്നോ എന്ന് വ്യക്തമാവാൻ ഉരുൾപൊട്ടലിന് മുന്പുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിക്കണമെന്ന് അന്വേഷണസമിതി ശുപാർശചെയ്യുന്നുണ്ട്.

ഭൂഉടമയുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.നിർമ്മാണപ്രവർത്തികൾക്ക് അനുമതിയുടെ ആവശ്യം ഇല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞുവെന്നാണ്  മൊഴി.നിർമ്മാണപ്രവർത്തികൾക്ക് യന്ത്രങ്ങൾ ഉപയോഗിച്ചുവെന്നും മലമുകളിൽ നിന്ന് മരങ്ങൾ മുറിച്ച്മാറ്റിയെന്നും സമിതി കണ്ടെത്തി.എന്നാൽ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശ ഇല്ല.

വിദഗ്ദ ഏജൻസികളുടെ സഹായത്തോടെ ഉരുൾപൊട്ടൽ സാധ്യതമേഖല മാപ്പിങ്ങ് നടത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് കൈമാറിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.ജൂൺ 14 നാണ് കരിഞ്ചോലമലയിൽ ദുരന്തം ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ