
ബംഗളുരു: ചലച്ചിത്ര നിർമാണത്തിന്റെ മറവിൽ പെണ്‍വാണിഭം നടത്തിയ കന്നഡ സിനിമാ സംവിധായകൻ അറസ്റ്റിൽ. പ്രക്യാത് പോണ്‍സി എന്ന സംവിധായകനാണ് പോലീസ് പിടിയിലായത്. സുഹൃത്തിന്റെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു വാണിഭം.
സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വലയിലാക്കി ഇയാൾ ആവശ്യക്കാർക്കു കാഴ്ചവയ്ക്കുകയായിരുന്നു. വീട്ടിൽ അപരിചിതർ സ്ഥിരമായി വന്നുപോകുന്നതു ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഫ്ളാറ്റ് ഉടമയെ വിവരമറിയിച്ചു. ഫ്ളാറ്റ് ഉടമ ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ പ്രക്യാതിനോട് ആവശ്യപ്പെട്ടെങ്കിലും ഗുണ്ടകളെ ഉപയോഗിച്ച് ഇയാൾ ഭീഷണി മുഴക്കി.
ഇതേതുടർന്ന് ഫ്ളാറ്റ് ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയ പോലീസ് സംവിധാകനെയും പെണ്‍വാണിഭ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam