മോദി പ്രൈമിനിസ്റ്ററല്ല , പ്രൈം മോഡലെന്ന് കനയ്യ കുമാര്‍

Published : Oct 11, 2016, 06:48 AM ISTUpdated : Oct 05, 2018, 02:50 AM IST
മോദി പ്രൈമിനിസ്റ്ററല്ല , പ്രൈം മോഡലെന്ന് കനയ്യ കുമാര്‍

Synopsis

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കറ്റ് പരിഹസിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ . പ്രൈമിനിസ്റ്ററല്ല , പ്രൈം മോഡലാണ് നരേന്ദ്രമോദിയെന്ന് കനയ്യകുമാര്‍ പരിഹസിച്ചു . എഐവൈഎഫിന്‍റെ 20ാം സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കനയ്യകുമാറിന്‍റെ പ്രസംഗം
 
പ്രസംഗത്തിലുടനീളം മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് കനയ്യ ഉയര്‍ത്തിയത് . വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു . മിന്നലാക്രമണത്തിന്‍റെ പേരില്‍ മോദി രാഷ്ട്രീയം കളിക്കുകയാണ് . യഥാര്‍ഥ ചോദ്യങ്ങളില്‍ നിന്നും ഒ‍ഴിഞ്ഞുമാറുന്നു . യുദ്ധജ്വരമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നും സ്കില്‍ ഇന്ത്യയല്ല മോദിയുടെ ലക്ഷ്യം മറിച്ച് കില്‍ ഇന്ത്യയാണെന്നും കനയ്യകുമാര്‍ ആരോപിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രചിച്ച പുസ്തകവും ചടങ്ങില്‍ കനയ്യകുമാര്‍ പ്രകാശനം ചെയ്തു


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും