കണ്ണൂരിലെ എടിഎം തട്ടിപ്പ് സംഘം പിടിയിൽ

By Web DeskFirst Published Jan 23, 2018, 11:09 PM IST
Highlights

കണ്ണൂർ: എടിഎം തട്ടിപ്പ് കേസിലെ പ്രതികൾ പൊലീസ് പിടിയിലായി.  രാജ്യത്തുടനീളം എടിഎമ്മുകളിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ജൂനൈദ് ,വാലി എന്നിവരാണ്  പിടിയിലായത്. തട്ടിപ്പിന്റെ ഭാഗമായി ബാങ്കിൽ പരാതി നൽകിയ മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി എടിഎം തട്ടിപ്പ് സംഘം പിടിയിൽ.

കണ്ണൂർ നഗരത്തിലെ  എസ്.ബി.ഐ എടിഎമ്മിൽ നിന്ന് പണം നഷ്ടമായെന്ന ഹരിയാന സ്വദേശിയുടെ പരാതിയിൽ നിന്നാണ് കേസിന്റെ തുടക്കം.  സിസിടിവി ദൃശ്യങ്ങശുടെ പരിശോധനയിൽ അന്യസംസ്ഥാനക്കാരായ രണ്ട് പേർ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയെന്ന് വ്യക്തമായി.  പക്ഷെ ബാങ്കിനു പരാതി നൽകിയ ഹരിയാന സ്വദേശി കേരളത്തിൽ എത്തിട്ടേയില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഇതോടെ പരാതി നൽകിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിച്ചു. അന്വേഷണത്തിൽ  ഇയാൾ നൽകിയ എടിഎം കാർഡ് വഴി, ഇയാളുടെ തന്നെ സംഘമാണ് പണം പിൻവലിക്കുന്നതെന്ന് വ്യക്തമായി. എടിഎമ്മിൽ നിന്ന്  പണമെടുത്തയുടൻ യന്ത്രത്തിൽ തിരമറി നടത്തുന്നതോടെ ഇടപാട് റദ്ദായി പണം തിരികെ എടിഎമ്മിൽ നിക്ഷേപിച്ചതായി രേഖപ്പെടുത്തും.  ശേഷം പണം ലഭിച്ചില്ലെന്ന് ബാങ്കിൽ പരാതി നൽകി പണം തിരികെ അക്കൗണ്ടിൽ വാങ്ങുകയാണ് ഇവരുടെ രീതി.

പരാതിക്കാരനായ ഹരിയാന സ്വദേശി ഉൾപ്പെടെ വലിയ തട്ടിപ്പ് സംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായി പൊലീസ് പറയുന്നു. ഇതിൽ രണ്ട് പേരാണ് ഇപ്പോൾ പിടിയിലായത്.പ്രധാന പ്രതിയെ ഉടൻ പിടികൂടുമെന്നാണ് സൂചന പരാതിക്കാരനും പ്രതികളും ഒരുപോലെ തട്ടിപ്പുകാർ
 

click me!