
മാഹി: ഷമേജ് വധക്കേസിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സംഭവ സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാൽ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികൾ ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസം മാഹിയിൽ സിപിഎം നേതാവ്ബാബു കണ്ണിപ്പൊയിൽ എന്നയാളാണ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെടുന്നത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു ബാബു. പള്ളൂരില്‍വെച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.
ബാബുവിനെ കൊന്നത് ആര്‍.എസ്.എസ് ക്രിമിനലുകളെന്നാണ് സിപിഎം ആരോപണം. മാഹി പാലത്തിനടുത്ത് വെച്ചാണ് ഷമേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. ഷമേജ് വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ പ്രധാന ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam