യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്
ടെഹ്റാൻ: യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും ഇറാനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇറാന് നഷ്ടമായത് ഉന്നത നേതൃത്വത്തിലുള്ള നേതാക്കൻമാരെ ഉൾപ്പെടെയാണ്. ഖമനെയിക്കൊപ്പം സൈനിക, പ്രതിരോധ മേധാവിമാരടക്കം ഉന്നത നേതൃനിരയിലെ 40 പേരാണ് കൊല്ലപ്പെട്ടത്. പ്രതിരോധമന്ത്രിയും വിപ്ലവ സേന കമാൻഡറും കൊല്ലപ്പെട്ടിട്ടുണ്ട്. ഖമനെയിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികാരം ചെയ്യുക ഉത്തരവാദിത്തമാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാൻ പ്രതികരിച്ചു.
ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് ഇന്നും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇസ്രയേൽ സൈനിക ആസ്ഥാനവും ആക്രമിച്ചെന്നാണ് ഇറാന്‍റെ അവകാശവാദം. ഇതുവരെ കാണാത്ത തിരിച്ചടിക്കൊരുങ്ങിക്കോളാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ഇറാന്‍റെ മുന്നറിയിപ്പുമുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത് അയത്തൊള്ള അറാഫിക്കാണ്. ഇന്നലെ പുലർച്ചെ ഓഫീസിൽ മിസൈൽ ആക്രമണത്തിലാണ് ഖമനെയി കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.


