കണ്ണൂരില്‍ നിന്നും കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി സര്‍വീസുകള്‍ ആരംഭിക്കുന്നു

Published : Feb 04, 2019, 09:00 AM IST
കണ്ണൂരില്‍ നിന്നും കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി സര്‍വീസുകള്‍ ആരംഭിക്കുന്നു

Synopsis

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും  കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി റൂട്ടിൽ ഇൻഡിഗോ, ഗോ എയർ വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും  കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി റൂട്ടിൽ ഇൻഡിഗോ, ഗോ എയർ വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം ഗോ എയറും 31-ന് ഇൻഡിഗോയും സർവീസ് തുടങ്ങും. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂർ-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സർവീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂർ റൂട്ടിലും സർവീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

പ്രഖ്യാപിച്ച സര്‍വീസുകള്‍
ഇൻഡിഗോ: കൊച്ചി-കണ്ണൂർ

1. രാവിലെ 7.50-ന് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക്. 8.45-ന് കൊച്ചിയിൽ.
2. 11.45-ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരിൽ.
3. വൈകീട്ട് 5.15-ന് കണ്ണൂരിൽനിന്ന്. 6.10-ന് കൊച്ചിയിൽ.
4. കൊച്ചിയിൽനിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് കണ്ണൂരിലെത്തും
ടിക്കറ്റ് നിരക്ക് - 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
                                                                                                

തിരുവനന്തപുരം-കണ്ണൂർ

1. ഉച്ചയ്ക്ക് 1.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും.
2. 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും

2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്, നാളെ മുതൽ പണിമുടക്ക് പുനരാരംഭിക്കും
റബ്ബർ വിലയും വന്യജീവി ശല്യവും വോട്ടാകുമോ? വാമനപുരത്തെ മലയോര മണ്ണിൽ രാഷ്ട്രീയ കാറ്റ് എങ്ങോട്ട്? ത്രികോണ പോരാട്ടത്തിൽ കണ്ണുവെച്ച് എൻഡിഎ