
കാൺപൂര്‍ റൂറലിൽ ദേശീയപാത 27ൽ നിന്ന് 5 കിലോ മീറ്റര്‍ അകലെയാണ് ട്രെയിൻ അപകടം നടന്നത്. പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാനിലായിരുന്നു അപകടം. നാല് എ സി കോച്ചുകളടക്കം ട്രെയിനിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്.
പ്രധാനപാതയിലേക്കുള്ള റോഡ് ഗതാഗതസൗകര്യം കുറഞ്ഞതും രക്ഷാപ്രവര്‍ത്തനം വൈകാൻ കാരണമായി. പുലര്‍ച്ചെ മൂന്നേ 10നാണ് അപകടം നടന്നതെങ്കിലും ആറു മണിയോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് പലരേയും ആശുപത്രികളിലെത്തിക്കാന്‍ കഴിഞ്ഞത്. അപകട സമയത്ത് യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്നു. മറ്റു ബോഗികളിലുള്ള യാത്രക്കാര്‍ തന്നെയാണ് തകർന്ന ബോഗികളിൽ നിന്ന് മരണപ്പെട്ടവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടാണ് യാത്രക്കാരില്‍ പലരും മരണത്തിനു കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തെത്തുടര്‍ന്ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട രപ്തി സാഗര്‍ എക്സ്പ്രസ് ഉൾപ്പെടെ കാൺപൂര്‍ പാതയിലൂടെയുള്ള മുഴുവൻ ട്രെയിനുകളും വഴിതിരിച്ചുവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam