ഇത് സലഫിസം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് കാന്തപുരം

Web Desk |  
Published : Jul 18, 2018, 12:12 PM ISTUpdated : Oct 02, 2018, 04:21 AM IST
ഇത് സലഫിസം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് കാന്തപുരം

Synopsis

ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്ഡിപിഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: കാന്തപുരം  ഏത് ഫ്രണ്ടായാലും ഖുർആൻ ഭീകരതെ പ്രൊത്സാപ്പിച്ചിട്ടില്ല, ഇത് സലഫിസമാണെന്നും കാന്തപുരം 

കോഴിക്കോട്: എസ്‍ഡിപിഐ-ക്യാംപസ് ഫ്രണ്ട് എന്നിവയുടെ മാതൃസംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാ​ഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഏത് ഫ്രണ്ടായാലും ഖുർആനും ഹദീസും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. 

ഇസ്സാമിന് വേണ്ടി ഒരു പൊതുതത്വത്തില്‍ അല്ലാതെ ഒരു പ്രത്യേക തത്വത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇസ്ലാമിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ അവസാനിപ്പിക്കണം. ഖുർആൻ ദുർ വ്യായാനം ചെയ്യുന്നതാണ് ഇൗ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. എന്തൊക്കെ പേരിട്ടാലും ഇതിന് പിന്നില്‍ സലഫിസമാണ്. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്ഡിപിഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.

അഭിമന്യുവധത്തെ തുടർന്ന്  എസ്ഡിപിഐയ്ക്കും അനുബന്ധ സംഘടനകൾക്കുമെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടപടികൾ ശക്തമാക്കിയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കാന്തപുരം അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി, ഇഷ്ട ആയുധങ്ങള്‍ വടിവാളും പേപ്പര്‍ കട്ടറും; 39കാരനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
കോഴിക്കോട് വലിയങ്ങാടിയിൽ തകര്‍ന്നത് 1977ൽ നിര്‍മിച്ച കെട്ടിടം, ബിജെപി കോര്‍പ്പറേഷൻ മാര്‍ച്ചിൽ സംഘര്‍ഷം, പണിമുടക്കി തൊഴിലാളികള്‍, വ്യാപക പ്രതിഷേധം