
മീററ്റ്: മുഖത്ത് സ്കാർഫ് ധരിക്കുന്നത് നിരോധിച്ച കോളേജ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോളേജ് വിദ്യാർത്ഥികൾ. മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്സ്റ്റിയിലാണ് സംഭവം. തുടർച്ചയായി പുറത്ത് നിന്നുള്ളവർ കോളേജ് ക്യമ്പസിനുള്ളിൽ പ്രവേശിക്കുന്നതിനെതിരെയാണ് നടപടിയെന്നാണ് സര്‍വ്വകലാശാല അറിയിച്ചത്.
പുതിയ നടപടിയെ തുടർന്ന് ശക്തമായ പ്രതിഷേധമാണ് കോളേജ് ക്യമ്പസിനുള്ളിൽ അരങ്ങേറുന്നത്. ക്ലാസുകൾ എടുക്കാൻ അദ്ധ്യാപകരെ സമ്മതിക്കാതെ ക്ലാസിന് പുറത്ത് സമര പ്രകടനങ്ങൾ നടത്തുകയാണ് വിദ്യാർത്ഥികൾ. കോളേജിന്‍റെ അന്തരീക്ഷം അതേപടി നിലനിർത്താനാണ് പുതിയ നടപടിയെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. അജ്ഞാതരായ പലരെയും ക്യമ്പസിനുള്ളില്‍ നിന്നും പിടി കൂടിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖ ഇല്ലാതിരുന്നതിനാലാണ് അന്ന് അവരെ പിടിക്കാന്‍ സാധിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ സ്കാർഫ് ധരിക്കുമ്പോള്‍ പഠിക്കുന്ന കുട്ടികളാണോ പുറത്ത് നിന്നുള്ളവരാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. ഇക്കാര്യം മുതലെടുത്ത് നിരവധി പേർ ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നുണ്ട്. ഇത് തടയാൻ പുതിയ നടപടിയിലൂടെ സാധിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ മാധ്യമങ്ങളോട് പറഞ്ഞു. സ്കാർഫ് നിരോധനത്തെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇരു കൈയ്യും നീട്ടിയാണ് സ്വാഗതം ചെയ്തതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam