ഹസാരെയുടെ സമരം ഗൂഢാലോചന; പേരെടുത്ത് പറയാതെ വിമര്‍ശനവുമായി കപില്‍ സിബല്‍

By Web TeamFirst Published Sep 8, 2018, 7:32 AM IST
Highlights

യുപിഎ സർക്കാരിനെതിരെ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ. തന്റെ പുതിയ പുസ്തകം ഷേഡ്സ് ഓഫ് ട്രൂത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അണ്ണാ ഹസാരയുടെ പേരെടുത്ത് പറയാതെയുള്ള കപിൽ സിബലിന്റെ വിമർശനം. 

ദില്ലി: യുപിഎ സർക്കാരിനെതിരെ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ. തന്റെ പുതിയ പുസ്തകം ഷേഡ്സ് ഓഫ് ട്രൂത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അണ്ണാ ഹസാരയുടെ പേരെടുത്ത് പറയാതെയുള്ള കപിൽ സിബലിന്റെ വിമർശനം. 

ഗുഡാലോചനയുടെ ഏകീകരണമാണ് യുപിഎ സർക്കാരിനെതിരെ കണ്ടത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി ഈ സർക്കാർ നൽകിയ കപട വാഗ്ദാനങ്ങൾ വെളിവാക്കുന്നതാണ് ഈ പുസ്തകമെന്നും കപില്‍ സിബല്‍ പറഞ്ഞു. 

പതിവ് മിത്വതം വിട്ട് ബിജെപിയെയും കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചായിരുന്നു  മൻമോഹൻ സിങിന്‍റെ പ്രസംഗം.  കൃഷി, സാമ്പത്തിക രംഗങ്ങളിലും അയല്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തെ മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഈ പുസ്കം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

വ്യവസായ രംഗത്ത് കൊണ്ട് വന്ന മെയ്ക്ക് ഇന്‍ ഇന്ത്യക്കും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യക്കും അര്‍ഥവത്തായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല.  വിദേശത്തുള്ള കള്ളപ്പണം എത്തിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നിട്ടില്ല. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സുരക്ഷിതമല്ലാത്ത സാഹചര്യമായി മാറി.

അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി വഷളായിരിക്കുകയാണ്. രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നാണ് അവര്‍ 2014ല്‍ പറഞ്ഞത്. എന്നാല്‍, രാജ്യത്തെ തൊഴില്‍ വളര്‍ച്ചാ നിരക്ക് നാല് വര്‍ഷമായി കുറയുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 

അതേസമയം 2019ലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി പ്രതിപക്ഷ നിരയിലുള്ള ഭിന്നതയും വേദിയിൽ പ്രകടമായി. പ്രാദേശിക പാർട്ടികളിൽ നിന്ന് ഒരാളെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് അടുത്തിടെ ബിജെപിയിൽ നിന്ന് വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ ചന്ദൻ മിത്ര പറഞ്ഞു.

എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പി ചിദംബരവും ശരത് യാദവും കപിൽ സിബലുമടക്കമുള്ള നേതാക്കാൾ ഇതിനെ അനുകൂലിച്ചു .

click me!