
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍ നിന്നുളള സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം ഇന്ന് ലാന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വലിയ വിമാനം കരിപ്പൂരില്‍ ഇറങ്ങുന്നത്. ഹജ്ജ് വിമാനങ്ങളും ഇനി മുതല്‍ കരിപ്പൂരില്‍ നിന്നുതന്നെ പുറപ്പെടും.
വൈകാതെ തന്നെ എയര്‍ ഇന്ത്യയും എമിറേറ്റ്സും കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി തീരുമാനിച്ചിരുന്നു.
വിമാനത്താവളത്തിന്‍റെ മുന്നിലുള്ള കൊണ്ടോട്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 13.25 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുക. ഇതോടൊപ്പം കുമ്മിണിപറമ്പിലുള്ള കരിപ്പൂര്‍ പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നതിന് ഇരുപത് സെന്‍റ് സ്ഥലം ഏറ്റെടുക്കാനും ഉപദേശക സമിതിയില്‍ തീരുമാനമായി. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ കരിപ്പൂരില്‍ നടപ്പാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam