
കൊച്ചി: മഴ തുടരുന്ന സാഹചര്യത്തിൽ ബലിതർപ്പണകേന്ദ്രങ്ങളിൽ അതീവ സുരക്ഷ. കനത്ത മഴയിൽ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതിനാൽ ബലിദർപ്പണ ചടങ്ങുകൾ മണപ്പുറത്തേക്കുള്ള റോഡിലാണ് നടത്തുന്നത്. പുലർച്ചെ മൂന്നരയോടെ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി.
ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതോടെ മണപ്പുറത്തേക്കുള്ള റോഡിലും ആലുവ അദ്വൈതാശ്രമത്തിലുമാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രത്തിലെ പന്തൽ വെള്ളത്തിനടിയിലായതിനാൽ സമീപത്തുള്ള ഓഡിറ്റോറിയത്തിലായിരിക്കും ബലിതർപ്പണ ചടങ്ങുകൾ നടത്തുക.വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ ഇത്തവണ ബലിതർപ്പണത്തിനെത്തുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം പേരാണ് ആലുവയിൽ മാത്രം ബലി ഇട്ടത്. സംസ്ഥാനത്തെ നദീതീരങ്ങളിലും കടൽത്തീരങ്ങളിലും ജലം ക്രമാതീതമായി ഉയരുന്നതിനാൽ തർപ്പണത്തിന് എത്തുന്നവർ സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാനപൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam