
ബംഗളൂരു: എംഎൽഎമാർക്കെതിരെ അപകീർത്തികരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച രണ്ട് കന്നട ടാബ്ലോയിഡുകളുടെ എഡിറ്റർമാരെ ശിക്ഷിക്കാൻ കർണാടക നിയമസഭാ ഐക്യകണ്ഠേന തീരുമാനിച്ചു. ഹായ് ബംഗളൂരു പത്രത്തിന്റെ എഡിറ്ററായ രവി ബെലഗെരെ, യെലഹങ്ക വോയിസ് ടാബ്ലോയിഡ് പത്രത്തിന്റെ എഡിറ്റർ അനിൽ രാജ് എന്നിവരെയാണ് ശിക്ഷിക്കുന്നത്. ഒരു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
നിയമസഭാ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർക്കെതിരെ നടപടി എടുത്തത്. 2013 ൽ ഇവർ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എംഎൽഎമാരെ അപകീർത്തിപ്പെടുത്തി എന്നാണ് കുറ്റം. ബിജെപി എംഎൽഎ എസ്.ആർ.വിശ്വനാഥ്, കോണ്ഗ്രസ് എംഎൽഎ ബി.എം. നാഗരാജ് എന്നിവരുടെ പരാതിയിലാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam