കര്‍ണാടകയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില കുറയും

Published : Mar 15, 2017, 07:18 PM ISTUpdated : Oct 05, 2018, 03:07 AM IST
കര്‍ണാടകയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില കുറയും

Synopsis

ബംഗളൂരു: വില കുറഞ്ഞ മദ്യങ്ങള്‍ക്ക് വാറ്റ് നികുതി പൂര്‍ണമായും ഒഴിവാക്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബജറ്റ്. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശം നടപ്പാകുന്നതോടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയ്ക്ക് പത്ത് ശതമാനത്തോളം വില കുറയും. 

വില കൂടിയ മദ്യങ്ങള്‍ക്ക് ആറ് ശതമാനം എക്‌സൈസ് നികുതി വര്‍ധനയും ബജറ്റിലുണ്ട്.സ്വകാര്യ മേഖലയിലെ ക്ലാസ് ഫോര്‍ ജോലികള്‍ക്ക് കന്നഡിഗര്‍ക്ക് നൂറ് ശതമാനം സംവരണം നല്‍കാനും മള്‍ട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റ് നിരക്ക് പരമാവധി  200 രൂപയായി പരിമിതപ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. 

തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീന്‍ മാതൃകയില്‍ നമ്മ ക്യാന്റീനുകള്‍ തുടങ്ങും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സാധാരണക്കാരുടെ കയ്യടി നേടുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്‍ത്ഥികളില്ലാതെ സിപിഎം; മുസ്ലീം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷ
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; അസിസ്റ്റൻറ് സെക്ഷൻ ഓഫീസർക്കെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ