ജെഡിഎസ്-ബിജെപി ധാരണയ്ക്ക് തെളിവായെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Web Desk |  
Published : May 01, 2018, 06:37 PM ISTUpdated : Jun 08, 2018, 05:48 PM IST
ജെഡിഎസ്-ബിജെപി ധാരണയ്ക്ക് തെളിവായെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Synopsis

ദേവഗൗഡയെ പുകഴ്ത്തിയുളള മോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇതെന്നും സിദ്ധരാമയ്യ 

ബംഗളൂരു: ജെഡിഎസ്-ബിജെപി ധാരണയ്ക്ക് തെളിവായെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേവഗൗഡയെ പുകഴ്ത്തിയുളള മോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇതെന്നും സിദ്ധരാമയ്യ പറഞ്ഞു. 

ദേവഗൗഡയെ വൃദ്ധസദനത്തിലേക്ക് അയയ്ക്കണമെന്ന് പ്രസംഗിച്ച മോദി നിലപാട് മാറ്റിയത് ധാരണ ഉളളതുകൊണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, കർണാടകയിൽ നിയമസഭാ തിര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദിക്ക് നേരെ ചോദ്യങ്ങളയുര്‍ത്തി സിദ്ധരാമയ്യ . അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാര്‍ക്ക് ബിജെപി സീറ്റ് നല്കിയതു മുതല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനു വരെ മോദി മറുപടി പറയണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 

അതേസമയം, കർണ്ണാടകയിൽ ബിജെപി കാറ്റല്ല കൊടുങ്കാറ്റാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വികസനത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നതെന്നും മോദി. തന്നോടുളള സ്നേഹം വികസനത്തിന്‍റെ രൂപത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ച് നല്‍കും. കോണ്‍ഗ്രസിന് ഉചിതമായ ശിക്ഷ നല്‍കാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കർണ്ണാടക ചാമരാജ് നഗറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപടക്കം പുകഴ്ത്തുന്ന 'ധീരൻ', സിഡ്നിയിലെ തോക്കുധാരിയെ വെറുംകയ്യാലെ കീഴ്പ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു, അഹമ്മദ് അൽ അഹമ്മദിന് അഭിനന്ദന പ്രവാഹം
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ