തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച: വിശദീകരണം കിട്ടിയെന്ന് കമ്മീഷന്‍

Web Desk |  
Published : Mar 28, 2018, 07:01 PM ISTUpdated : Jun 08, 2018, 05:47 PM IST
തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച: വിശദീകരണം കിട്ടിയെന്ന് കമ്മീഷന്‍

Synopsis

രണ്ട് ടിവി ചാനലുകളുടെയും ബിജെപിയുടെയും വിശദീകരണം കിട്ടിയെന്ന് കമ്മീഷന്‍. 

ദില്ലി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ചയില്‍ അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് ടിവി ചാനലുകളുടെയും ബിജെപിയുടെയും വിശദീകരണം കിട്ടിയെന്ന് കമ്മീഷന്‍. 

അതേസമയം ഒരു വാര്‍ത്ത ചാനല്‍ തെരഞ്ഞെടുപ്പ് തീയതി വാര്‍ത്തയായി പുറത്തുവിട്ട ശേഷമാണ് ബി.ജെ.പി ഐ.ടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ് ചെയ്‌തെന്ന് നഖ്‌വി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ ഇകഴ്ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും നഖ്‌വി പറഞ്ഞു.

2018 മെയ് 12 ന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുമെന്നും മെയ് 18 ന് വോട്ടെണ്ണല്‍ നടക്കുമെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് എങ്ങനെ ബി.ജെ.പി ഐ.ടി സെല്‍ തലവന് തിയതി ലഭിച്ചുവെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആളില്ലാത്ത സമയത്ത് വീട്ടില്‍ക്കയറിയത് ചോദ്യം ചെയ്തു, ശ്വാസകോശ രോഗമുള്ള വയോധികന്റെ നെഞ്ചിൽ മർദ്ദിച്ച് അയൽവാസി, ദാരുണാന്ത്യം
നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, 15 കുട്ടികൾക്ക് പരിക്കേറ്റു