
ബംഗളൂരു: പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ടെന്ന് കർണാടക. നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പൊലീസ് ഉത്തരവിറക്കി. ഗോവയിലെ നിശാ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഇതുൾപ്പെടെ പത്തൊമ്പത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പരിപാടി നടത്താൻ മുൻകൂർ അനുമതി വാങ്ങണം. ആഘോഷം നടക്കുന്നിടത്ത് സിസിടിവികൾ നിർബന്ധമാക്കണം. സെലിബ്രിറ്റികളിൽ ക്ഷണിച്ചാൽ മുൻകൂർ അറിയിക്കണം. ചിന്നസ്വാമി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam