കര്‍ണ്ണാടക: മന്ത്രിപദവിയും സ്വത്തിന്റെ നൂറ് മടങ്ങും വാഗ്ദാനം; ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസ്

Web Desk |  
Published : May 18, 2018, 07:12 PM ISTUpdated : Jun 29, 2018, 04:09 PM IST
കര്‍ണ്ണാടക: മന്ത്രിപദവിയും സ്വത്തിന്റെ നൂറ് മടങ്ങും വാഗ്ദാനം; ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസ്

Synopsis

റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എ ബസവന ഗൗഡയ്ക്ക് മന്ത്രിപദവിയും സ്വത്തില്‍ നൂറ് മടങ്ങ് വര്‍ധനയും റെഡ്ഡി വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ബംഗളൂരു:   വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തങ്ങളുടെ എംഎല്‍എയെ സ്വാധീനിക്കാന്‍ ജനാര്‍ദന്‍ റെഡ്ഡി ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എ ബസവന ഗൗഡയ്ക്ക് മന്ത്രിപദവിയും സ്വത്തില്‍ നൂറ് മടങ്ങ് വര്‍ധനയും റെഡ്ഡി വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ബിജെപിയുടെ കുതിരക്കച്ചവടത്തില്‍പ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാരെ ഹൈദ്രാബാദിലെ റിസോട്ടിലേക്ക് നേരത്തെ മാറ്റിയിരുന്നു. എംഎല്‍എമാരുടെ താവളം മാറ്റുന്നതിനെ തടയിടാന്‍ ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര അധികാരത്തിന്റെ ബലത്തില്‍ ബിജെപി വ്യോമയാന മന്ത്രാലയത്തെ ഉപയോഗിച്ച് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസിലാണ് എംഎല്‍എമാരെ ഹൈദ്രാബാദിലെത്തിച്ചത്. 

ഇതുകൂടാതെ എല്ലാ എംഎല്‍എമാരുടെ ഫോണ്‍നമ്പറുകളും പ്രത്യേക ആപ്പ് വഴിയും ബന്ധിപ്പിച്ചിരുന്നു. ഈ ആപ്പുപയോഗിച്ചാല്‍ ഫോണിലേക്ക് വരുന്ന എല്ലാ ഫോണ്‍ വിളികളും ടെക്‌സ്റ്റ് മെസേജുകളും ആപ്പില്‍ സുരക്ഷിതമായി സൂക്ഷിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമസം സഹോദരനും ഭാര്യയ്ക്കും ഒപ്പം, വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
ബൈക്ക് മോഷണക്കേസ് പ്രതികള്‍ക്ക് ക്രൂരമര്‍ദനം; വീണ്ടും പൊലീസിനെതിരെ ഗുരുതര ആരോപണം, 'വാഹനത്തിലിട്ട് പട്ടിക കഷ്ണം കൊണ്ട് അടിച്ചു'