
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് കൊല്ലങ്ങളിലുണ്ടായ കുറ്റകൃത്യങ്ങളുടെ കണക്ക് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 1760 കൊലപാതകങ്ങളും 6174 ബലാത്സംഗങ്ങളും ഇക്കാലയളവിനുള്ളില്‍ സംസ്ഥാനത്തുണ്ടായതായാണ് കണക്ക്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1287 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.
1760 കൊലപാതകങ്ങള്‍, 6174 ബലാത്സംഗങ്ങള്‍, 30,087 ലൈംഗികാതിക്രമങ്ങള്‍, ലൈംഗികാതിക്രമങ്ങളിലൂടെയുള്ള മരണങ്ങള്‍ 17, സ്‌ത്രീധന പീഡന മരണം 96, 2944 കൊലപാതക ശ്രമങ്ങള്‍. കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ 8652, വൃദ്ധര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ 1291, മുപ്പത്തി രണ്ടായിരത്തി 226 മോഷണങ്ങള്‍, 1465 കൊള്ളകള്‍, മണല്‍ മാഫിയ ആക്രമണം 115.. ഇങ്ങനെ കഴിഞ്ഞ അഞ്ചു കൊല്ലത്തെ കുറ്റകൃത്യങ്ങളുടെ മുഴുവന്‍ കണക്ക് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണ കാലത്ത് ആഭ്യന്തരവകുപ്പ് ഭരിച്ച മൂന്നു മന്ത്രിമാരുടെയും കാലത്ത് സംഭവിച്ച കുറ്റകൃത്യങ്ങള്‍ വേര്‍തിരിച്ചാണ് മുഖ്യമന്ത്രി നല്‍കിയത്. വി ശശി ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടിടി സംസ്ഥാനത്താകെ 1287 കേസുകളിലായി 2699 പെരെ അറസ്റ്റ് ചെയ്തതായും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 8509 പേരെ അറസ്റ്റ് ചെയ്യാനുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് - 203. തെരഞ്ഞെടുപ്പ് കേസുകളുടെ കാര്യത്തില്‍ കണ്ണൂരിന് രണ്ടാം സ്ഥാനം- 193 കേസുകള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വര്‍ഗീയ മനോഭാവത്തോടെ ചേരിതിരിഞ്ഞുണ്ടായ ആക്രമണക്കേസുകള്‍ ആറെണ്ണമാണുള്ളത്. കൊല്ലം ജില്ലയിലെ ശൂരനാട് കൊല്ലം വെസ്റ്റ്, ഇരവിപുരം എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഓരോ കേസ് വീതവും കാസര്‍ഗോഡ് പൊലീസ് സ്റ്റേഷനില്‍ മൂന്നു കേസുകളുമാണ് ഇപ്രകാരം53(a)പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam