ശബരിമലയിലേക്ക് ഇനി കര്‍ണാടക ആര്‍ടിസിയുടെ ബസുകളുമെത്തും

Published : Nov 21, 2018, 12:36 PM IST
ശബരിമലയിലേക്ക് ഇനി കര്‍ണാടക ആര്‍ടിസിയുടെ ബസുകളുമെത്തും

Synopsis

കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബെംഗളൂരു-പമ്പ ബസ് സര്‍വീസ് ഡിസംബര്‍ ഒന്നിന് തുടങ്ങും.  രാജഹംസ, ഐരാവത് വോള്‍വോ ബസുകളാണ് സര്‍വീസ് നടത്തുക. 

ബംഗളൂരു: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബെംഗളൂരു-പമ്പ ബസ് സര്‍വീസ് ഡിസംബര്‍ ഒന്നിന് തുടങ്ങും.  രാജഹംസ, ഐരാവത് വോള്‍വോ ബസുകളാണ് സര്‍വീസ് നടത്തുക. ബെംഗളൂരുവിലെ ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന രാജഹംസ ബസ് 1.30-ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡിലും  4.30-ന് മൈസൂരുവിലും പിറ്റേന്ന് രാവിലെ 8.15-ന് പമ്പയിലും എത്തും. 

തിരിച്ച് വൈകീട്ട് അഞ്ചിന് പമ്പയില്‍നിന്ന് പുറപ്പെടുന്ന ബസ് അടുത്തദിവസം ഉച്ചയ്ക്ക്  ബെംഗളൂരുവില്‍ എത്തും. ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.01-ന് പുറപ്പെടുന്ന ഐരാവത് വോള്‍വോ സര്‍വീസ് 2.31-ന് മൈസൂരു റോഡ് സാറ്റലൈറ്റ്  ബസ്സ്റ്റാന്‍ഡിലും 5.30-ന് മൈസൂരുവിലും പിറ്റേന്ന് രാവിലെ 6.45-ന് പമ്പയിലും എത്തും.  തിരികെ വൈകീട്ട് 6.01-ന് പമ്പയില്‍നിന്ന് പുറപ്പെടുന്ന ബസ്  അടുത്തദിവസം രാവിലെ 9.45-ന് ബെംഗളൂരുവില്‍ എത്തും. കര്‍ണാടകത്തിലെയും കേരളത്തിലെയും റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.  www.skrtc.in. എന്ന വെബ്സൈറ്റില്‍ ബസുകളുടെ യാത്രാ സമയവും മറ്റ് വിവരങ്ങളും ലഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും