പാണക്കാട് കുടുംബത്തിനെതിരായ ജലീലിന്‍റെ വിമർശനം സിപിഎം പോലും പിന്തുണയ്ക്കില്ല: കുഞ്ഞാലിക്കുട്ടി

Published : Nov 21, 2018, 12:13 PM ISTUpdated : Nov 21, 2018, 12:16 PM IST
പാണക്കാട് കുടുംബത്തിനെതിരായ ജലീലിന്‍റെ വിമർശനം സിപിഎം പോലും പിന്തുണയ്ക്കില്ല: കുഞ്ഞാലിക്കുട്ടി

Synopsis

ആരോപണം ഉയര്‍ന്നാല്‍ രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. മുന്‍കാല നേതാക്കള്‍ അങ്ങനെയാണ് ചെയ്തിരുന്നത്.

മലപ്പുറം: പാണക്കാട് കുടുംബത്തെ പരിഹസിച്ച മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. പാണക്കാട് കുടുംബത്തിനെതിരായ ജലിലിന്‍റെ പരാമര്‍ശത്തെ സിപിഎം പോലും പിന്തുണയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മലപ്പുറത്തെ നടന്ന സി.പി.എം യോഗത്തിലാണ് ജലീൽ ലീഗ് നേതാക്കളെ കടന്നാക്രമിച്ച് സംസാരിച്ചത്.  തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും എ.കെ.ജി സെന്‍ററിൽ നിന്നാണെന്നുമായിരുന്നു ജലീലിന്‍റെ  പരിഹാസം. കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽ നിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സി.പി.എം സംരക്ഷണത്തിലുള്ള ഒരാളെ തൊടാന്‍ യൂത്ത് ലീഗിനാവില്ലെന്നും ജലില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആരോപണം ഉയര്‍ന്നാല്‍ രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. മുന്‍കാല നേതാക്കള്‍ അങ്ങനെയാണ് ചെയ്തിരുന്നത്. ആരോപണം വരുമ്പോള്‍ അതുന്നയിച്ചവര്‍ക്കെതിരെ തിരിയുന്ന രാഷ്ട്രീയം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ ഭക്ഷണം കഴിച്ചാൽ പണം കൊടുക്കാറില്ല'; ബില്ല് കൊടുത്തപ്പോൾ കിട്ടിയത് അടി, മാങ്കാവിൽ ഹോട്ടൽ അടിച്ചു തകർത്ത് യുവാവ്
ജോലിക്ക് പോലും പോകാൻ കഴിയാത്ത വിധം ശരീരമാസകലം പരിക്ക്; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം നേരിടേണ്ടിവന്നതെന്ന് ജോജി