കുട്ടികള്‍ക്കായി ഇനി കര്‍ണ്ണാടകയില്‍ 'നോ ബാഗ് ഡേ'

Published : Nov 24, 2017, 05:57 PM ISTUpdated : Oct 04, 2018, 07:52 PM IST
കുട്ടികള്‍ക്കായി ഇനി കര്‍ണ്ണാടകയില്‍ 'നോ ബാഗ് ഡേ'

Synopsis

മംഗളൂരു: കുട്ടികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായാണ് കര്‍ണ്ണാടകയിലെ അടുത്ത് അധ്യയന വര്‍ഷം ആരംഭിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്ക് സ്കൂളില്‍ ബാഗ് കൊണ്ടുപോകേണ്ട. 'നോ ബാഗ് ഡേ' എന്നാണ് ഈ ദിവസം അറിയുക.

എല്ലാ ബുധനാഴചകളിലും ആയിരിക്കും 'നോ ബാഗ് ഡേ'. ഇപ്പോള്‍ തന്നെ ചില സര്‍ക്കാര്‍, അണ്‍എയ്ഡഡ് സ്കൂളുകളില്‍ 'നോ ബാഗ് ഡേ' ആചരിക്കുന്നുണ്ട്. പുതിയ തീരുമാനം സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കണം.  ഞായറാഴ്ചകള്‍ക്കായി മാത്രമല്ല ഇനി ബുധനാഴ്ചയ്ക്കായും വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തരൂർ കടുത്ത അതൃപ്‌തിയിൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും, മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം
വിഴിഞ്ഞം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം