ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലീസിബിൻ്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിൻ്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.

ഇത് തേച്ചുമാച്ചു കളഞ്ഞ കേസാണ്. വിഎസിൻ്റെ കാലത്ത് മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ​ഗ്യാനേഷിന് ലഭിക്കില്ല. കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരുന്നു. അഴിമതി ഉൾപ്പെടെയുള്ളത് അന്വേഷിക്കും. പാതിവഴിയിൽ ഉപേക്ഷിച്ച പരാതിയാണ്, അന്വേഷണമാണ്. പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

എംകെ മുനീറിൻ്റെ പേര് പരാതിയിലില്ല. പാർട്ടി ജില്ല സെക്രട്ടറി പറഞ്ഞാലും എസ്ഐ പറഞ്ഞാലും ഭീഷണിക്കൊന്നും വഴങ്ങില്ല. എസ്ഐ പറഞ്ഞതിനെയൊന്നും ഞാൻ ന്യായീകരിക്കുന്നില്ല. പൊലീസിനെയൊന്നും വിരട്ടാമെന്ന് കരുതണ്ട. ജോയി ഒരു എംഎൽഎയല്ലേ, ചെയ്തത് ശരിയാണോ. കഴിഞ്ഞ 10 വർഷമുള്ള പൊലീസല്ലേ ഇപ്പോഴുമുള്ളത്, തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്നതല്ലല്ലോ. അക്രമം ആരു ചെയ്താലും അക്രമമാണ്. എനിക്കെതിരെ കോൺഗ്രസുകാർ പരാതി ഉന്നയിക്കുകയാണെങ്കിൽ ഞാൻ നിക്ഷ്പക്ഷമായി പെരുമാറുന്നുവെന്ന് ഉറപ്പല്ലേ. ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോൾ ഇതൊക്കെ കേൾക്കേണ്ടിവരും. മെസി റിപോർട്ട് സർക്കാരിലേക്ക് വന്നിട്ടില്ല. സ്‌ത്രീധനം ഒരു സാമൂഹിക പ്രശ്‌നമായി നിൽക്കുന്നു. ശക്തമായ നടപടി ഉണ്ടാകും. മതമൈത്രിക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറം. ആൻ്റണിയും ജോയിയുമെല്ലാം ജയിച്ചത് അവിടെ നിന്നാണ്. അങ്ങനെയുള്ള ഒരു നാടിനെ കുറിച്ച നന്ദകുമാറിൻ്റെ പരാമർശം ദൗർഭാഗ്യകരമാണ്. പിൻവലിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു.

YouTube video player