കര്‍ണാടക;  ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

Web Desk |  
Published : Apr 09, 2018, 06:51 AM ISTUpdated : Jun 08, 2018, 05:43 PM IST
കര്‍ണാടക;  ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

Synopsis

ബി എസ് യെദ്യൂരപ്പ അടക്കം 72 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ബംഗളൂരു:  കര്‍ണാടകത്തില്‍ ബിജെപി ആദ്യഘട്ട  സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ അടക്കം 72 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. യദ്യൂരപ്പ ശിവമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ നിന്ന് ജനവിധി തേടും. 

പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹുബ്ബളളി സെന്‍ട്രലില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി കെ ഇ ഈശ്വരപ്പ ശിവമോഗ മണ്ഡലത്തിലും മത്സരിക്കും. നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ടിക്കറ്റ് ലഭിച്ചു. റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത അനുയായി ബി ശ്രീരാമലു ചിത്രദുര്‍ഗ ജില്ലയിലെ മോലക്കാളുമൂരുവില്‍ സ്ഥാനാര്‍ത്ഥിയാവും. 

ബെല്ലാരി ജില്ലയിലെ സീറ്റ് ശ്രീരാമലു ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. ജെഡിഎസില്‍ നിന്ന് ബിജെപിയിലെത്തിയ മല്ലികാര്‍ജുനെ ഖുബെ, മല്ലികയ്യാ ഗുട്ടേദാര്‍ എന്നിവര്‍ക്കും അവസരം കിട്ടി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി