തമിഴ്‍നാടിന് വെള്ളം കൊടുക്കുന്ന കാര്യം വെള്ളിയാഴ്ച നിയമസഭ തീരുമാനിക്കുമെന്ന് കര്‍ണ്ണാടകം

Published : Sep 22, 2016, 01:40 AM ISTUpdated : Oct 05, 2018, 03:46 AM IST
തമിഴ്‍നാടിന് വെള്ളം കൊടുക്കുന്ന കാര്യം വെള്ളിയാഴ്ച നിയമസഭ തീരുമാനിക്കുമെന്ന് കര്‍ണ്ണാടകം

Synopsis

മണിക്കൂറുകള്‍ നീണ്ട യോഗങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്ന കാര്യം ആലോചിക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളച്ചുചേര്‍ക്കുന്നതിന് കര്‍ണാടകം തീരുമാനിച്ചത്. വെള്ളിയാഴ്ച ചേരുന്ന സംയുക്ത സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നിയമസഭയുടെ അധികാരം പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെ.ഡി.എസ് ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി, യോഗത്തില്‍ നിന്ന് വിട്ടുനിന്നു. വെള്ളിയാഴ്ച വരെ കര്‍ണാടകം, തമിഴ്നാടിന് വെള്ളം നല്‍കില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവിലും കാവേരി നദീതട ജില്ലകളിലും ജാഗ്രത തുടരുകയാണ്. കര്‍ണാടക തമിഴ്നാട് അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.. കേരള ആര്‍.ടി.സി സര്‍വ്വീസ് നടത്തിയില്ല. വെള്ളം പങ്കിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി
ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'