
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 24 വരെ കാർത്തിയെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു.
കാർത്തി കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസിൽ കാർത്തി ചിദംബരത്തിനെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
ചിദംബരം ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ സ്വര്‍ണ്ണ ഇറക്കുമതി നയത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഐ.എന്‍.എക്‌സ്. മീഡിയ നിക്ഷേപ കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പത്തു വര്‍ഷം പഴക്കമുള്ള കേസാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam