
കാസര്‍ഗോഡ് മലയാളികള്‍ക്ക് മാത്രമല്ല ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുമുണ്ട് പ്രയാസങ്ങള്‍. ഭരണഭാഷ മലയാളമാക്കിയതാണ് കന്നടയടക്കമുളള ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായത്.
അഞ്ചുലക്ഷത്തോളം ഭാഷാന്യൂനപക്ഷങ്ങളുണ്ട് കാസര്‍ഗോഡ്. 2013വരെ സര്‍ക്കാര്‍ ഉത്തരവകളും മറ്റും കന്നടയടക്കമുളള പ്രദേശിക ഭാഷയില്‍ ഇവര്‍ക്ക് കിട്ടിയിരുന്നു.മലയാളം ഭരണഭാഷയായതോടെ ഇതു നിന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവുകളും പദ്ധതികളുമെല്ലാം മലയാളത്തില്‍ മാത്രം. അപേക്ഷകളും മലയാളത്തിലായി. മലയാളം അറിയാത്തതിന്‍റെ പേരില്‍ വിദ്യഭ്യാസമുണ്ടായിട്ടും നിരക്ഷരരെപ്പോലെ ഒരു അപേക്ഷ ഫോറം പൂരിപ്പിക്കണമെങ്കില്‍പോലും മറ്റൊരാളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്ന തങ്ങളെന്നാണ് ഭാഷാന്യൂനപക്ഷങ്ങളുടെ പരാതി. പിഎസ്-സിയും തപാല്‍ അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരീക്ഷകളും മലയാളത്തില്‍മാത്രമായി. മലയാളം എഴുതാന്‍ അറിയാത്തതിനാല്‍ സര്‍ക്കാര്‍ ജോലിയില്‍നിന്നു പുറത്താവുകയാണ്.
മലയാളം ഭരണഭാഷയാക്കിയതിനോടോ സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തിലാക്കിയതിനോ ഒന്നും ഇവര്‍ എതിരല്ല. തങ്ങളുടെ അവകാശംകൂടി സംരക്ഷിച്ച് കന്നടയടക്കമുള്ള ഭാഷയിലും ഇതെല്ലാം വേണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam