
ഒമാനില്‍ തൊഴിലാളികള്‍ക്ക് ഇനി പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മാനവ വിഭവ മന്ത്രാലയമാണ് പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്. പ്രവാസി തൊഴിലാളികള്‍ക്കും സേവനം ലഭ്യമാവും.
www.manpower.gov.om എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതികള്‍ നല്‍കേണ്ടത് .രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പിന്നീട് മറ്റു ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കും.
ഓണ്‍ലൈനില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിന്റെ പ്രാധമിക നടപടികള്‍ ജൂണില്‍ മന്ത്രാലയം അരംഭിച്ചിരുന്നു. ഇതുവഴി 521 പരാതികള്‍ റജിസ്റ്റര്‍ ചെയ്തു. അറബിയില്‍ ആരംഭിച്ച പോര്‍ട്ടല്‍ ഇപ്പോള്‍ ഇംഗ്ലീഷിലും കൂടി ലഭ്യമാണ് .പരാതികള്‍ ലഭിക്കുന്ന മുറക്ക് തൊഴിലാളിയുമായി ബന്ധപെട്ടു മന്ത്രാലയം നടപടികള്‍ സ്വീകരിക്കും. ഒമാന്റെ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പദ്ധതി വളരെ പ്രയോജനം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam