
ഗോള്‍ഡ് മര്‍ച്ചന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അശോകന്‍ നായരുടെ ഉടമസ്ഥതയിലുള്ള സുമംഗലി ജ്വല്ലറിയിലാണ് കഴിഞ്ഞമാസം അഞ്ചിന് കവര്‍ച്ചനടന്നത്. 56 പവന്‍ സ്വര്‍ണവും നാലുകിലോ വെള്ളിയുമാണ് കൊള്ളയടിക്കപ്പെട്ടത്. ഇതര സംസ്ഥാനക്കാരായ അഞ്ചു പേരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
കാസര്‍കോട്ടുകാരായ ചിലരുടെ സഹായത്തോടെയാണ് കൊള്ള നടത്തിയതെന്ന് പൊലീസിന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ബോധ്യപെട്ടിരുന്നു. ആദൂര്‍ സിഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം നടത്തിയെ അന്വേഷണത്തിലാണ് മുഖ്യപ്രതിയെ ഉത്തര്‍പ്രദേശിലെത്തി പിടികൂടിയത്.
കേസില്‍ യു.പി ധനുപുര സ്വദേശി ബുജ്പാല്‍, ലഖന്‍സിംഗ്, നേഥാറാമിന്റെ സഹോദരന്‍ യാദിറാം എന്നിവരെ ഇനിയും പിടികൂടാനുണ്ട്. കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി ബാങ്ക് കവര്‍ച്ചകടക്കം നിരവധി കേസുകളില്‍ ഈ സംഘം പ്രതികളാണ്.
നേഥാറാമിനേയും മൂക്കന്‍ ശെരീഫിനേയും പൊലീസ് താമസസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുത്തു. ജ്വല്ലറിയില്‍ നിന്ന് മോഷ്ട്ടിച്ച സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മോഷണ മുതല്‍ കൂട്ടുപ്രതികളുടെ കയ്യിലാണെന്നാണ് നേഥാറാം പൊലീസിനു നല്‍കിയിട്ടുള്ള മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam