ആണവകേന്ദ്രങ്ങളിലെ പരിശോധന, മരവിപ്പിച്ച ഫണ്ട് തുടങ്ങിയ വിഷയങ്ങളിൽ ഇറാനും അമേരിക്കയും പരസ്പരം വാദങ്ങൾ ഉന്നയിക്കുകയാണ്. മേഖലയുടെ സുരക്ഷയ്ക്ക് ഇറാനുമായി ചർച്ച അനിവാര്യമാണെന്ന ഖത്തറിന്റെ നിലപാട് ഗൾഫ് രാജ്യങ്ങളുടെ നയത്തിൽ നിർണായകമാവുന്നു.

വാഷിങ്ടൺ: പരസ്പരം അവകാശവാദങ്ങളുമായി സജീവമായി ഇറാനും അമേരിക്കയും. ആണവകേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ്. ചർച്ച നടന്നിരുന്നില്ലെങ്കിൽ ഇനിയും രക്തം വീഴുമായിരുന്നുവെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കറുടെ മറുപടി. ഇറാൻ നിഷേധിക്കുന്നുണ്ടെങ്കിലും. അമേരിക്ക ആവർത്തിക്കുകയാണ്. അതിലൊന്നാണ് ആണവകേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് ഇറാൻ സമ്മതിച്ചെന്ന അമേരിക്കൻ അവകാശവാദം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ ഇറാൻ പാർലമെന്റ് നിയമം മൂലം വിലക്കിയിരിക്കുകയാണ് ആണവ കേന്ദ്രങ്ങളിലെ ഐ.എ.ഇ.എ പരിശോധന. ഇറാന്റെ മരവിപ്പിച്ച ഫണ്ട് വിട്ടുനൽകുന്നത് അമേരിക്കയ്ക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് നൽകുകയെന്നാണ് മറ്റൊരു അമേരിക്കൻ വാദം. അമേരിക്കൻ ട്രഷറി, എസ്ക്രോ അക്കൗണ്ടിലേക്ക് മാറ്റുന്ന പണം ഉപയോഗിച്ച് അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ വിനിയോഗിക്കേണ്ടി വരുമെന്നാണ് അമേരിക്കുടെ നീലപാട്. 1200 കോടി ഡോളറാണിത്. പക്ഷെ പണം എന്ത് ചെയ്യണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ് ഇറാൻ പറയുന്നത്.

ഹോർമൂസ് തങ്ങൾ നിയന്ത്രിക്കുമെന്നും ഇറാൻ ആവർത്തിക്കുന്പോള്‍ സ്വതന്ത്രമാക്കണമെന്ന് അമേരിക്ക പറയുന്നതാണ് മറ്റൊന്ന്. കരാർ പാലിച്ചില്ലെങ്കിൽ ചെയ്യേണ്ടത് ചെയ്യുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഫണ്ട്, അമേരിക്കൻ ഉൽപ്പങ്ങൾ വാങ്ങാൻ ചെലവഴിക്കുമെന്ന പ്രസ്താവന , ഇറാന്റെ ചർച്ചകളെ നയിച്ച സംഘത്തോട് രാജ്യത്ത് എതിർപ്പുയരാൻ ഇടയാക്കിയിട്ടുണ്ട്.

അതിനിടെ ഇറാൻ - ഗൾഫ് ബന്ധത്തിൽ അതീവ ഗൗരവമുള്ള നിലപാടാണ് ഖത്തർ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇറാൻ അയൽ രാജ്യമാണെന്നും മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇറാനുമായി ചർച്ച അനിവാര്യമാണെന്നും ഷെയ്ഖ് മുഹമ്മദ് അബ്ദുറഹ്മാൻ ജാസിം അൽതാനി പറഞ്ഞു. ഗൾഫിന് പുതിയ സുരക്ഷാ ചട്ടക്കൂടും ഒറ്റക്കെട്ടായ കാഴ്ച്ചപ്പാടും വേണമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി യുഎഇ, ബഹറൈൻ, ഖത്തർ രാഷ്ട്രങ്ങളിൽ നടത്തുന്ന സന്ദർശനം ഇറാൻ - അമേരിക്ക ചർച്ചകളിലെ ഗൾഫ് നയം സംബന്ധിച്ച് സുപ്രധാനമാണ്.