കതിരൂർ മനോജ് വധം; കുറ്റപത്രം സ്വീകരിക്കുന്ന തീരുമാനം ഇന്ന്

Published : Sep 07, 2017, 07:13 AM ISTUpdated : Oct 05, 2018, 12:17 AM IST
കതിരൂർ  മനോജ് വധം; കുറ്റപത്രം സ്വീകരിക്കുന്ന തീരുമാനം ഇന്ന്

Synopsis

കൊച്ചി: കതിരൂർ  മനോജ് വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കുന്ന കാര്യത്തിൽ  എറണാകുളം സിബിഐ കോടതി  ഇന്ന്  തീരുമാനമെടുക്കും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കം 25 പ്രതികളെ ഉൾപ്പെടുത്തി കഴിഞ്ഞ ആഴ്ചയായിരുന്നു അന്വേഷണ സംഘം രണ്ടാംഘട്ട കുറ്റപത്രം കൊച്ചി സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കുറ്റപത്രത്തിൽ ചില സാങ്കേതിക പിഴവുകൾ കോടതി ചൂണ്ടികാട്ടിയിരുന്നു.

ഇക്കാര്യത്തിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ്  കോടതി  ഇന്ന് വാദം കേൾക്കുന്നത്. .  അതേസമയം യുഎപിഎ  വകുപ്പ് പ്രകാരം സംസ്ഥാനത്ത്    രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത്തരം അനുമതിയില്ലാതെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചതെന്നുമാണ് പ്രതിഭാഗം വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആളെ പറ്റിക്കുന്നോടേ... പാക്കിസ്ഥാൻ-ചൈന സംയുക്തമായി നിർമ്മിച്ച് നൽകിയത് പറക്കാത്ത യുദ്ധ വിമാനങ്ങൾ, ബാധ്യതയായത് നൈജീരിയക്ക്
‘എൻഐഎ നിയമം ഭരണഘടനാ വിരുദ്ധം’; സുപ്രീംകോടതിയിൽ റിട്ട് ഹർജിയുമായി എൻഐഎ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവ്